Site iconSite icon Janayugom Online

മഹാത്മാഗാന്ധിയുടെ സ്‌കൂളിൽ സർവമത പ്രാർത്ഥനക്ക് വിലക്ക്

മഹാത്മാഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠം സ്കൂളിൽ സർവമത പ്രാർഥന വിലക്കി. ഈ മാസം നാലിന് പതിവുള്ള പ്രാർത്ഥന സമയത്ത്, വിദ്യാപീഠത്തിലെ വിദ്യാർത്ഥിനികളെ ഹിന്ദി പ്രൊഫസർ തടയുകയായിരുന്നു. മാത്രമല്ല ഇവർ പെൺകുട്ടികളെ പരസ്യമായി അപമാനിച്ചതായും പരാതി ഉണ്ട്.
സർവ്വ മത പ്രാർത്ഥന വിദ്യാപീഠം സ്കൂൾ തുടക്കം മുതൽ ആചരിച്ചു വരുന്നതാണ്. ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ കീഴിലാണ് വിദ്യാപീഠം സ്കൂൾ. തിങ്കളാഴ്ച വിദ്യാർഥികൾ സർവധർമ്മ പ്രാർത്ഥന നിർത്തിവെച്ച് ഗാന്ധിയൻ മാർഗത്തിൽ കറുത്ത റിബൺ ധരിച്ച് പ്രതിഷേധം നടത്തി. നിയമസഭയുടെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ പൊതു സർവകലാശാല ബിൽ അവതരിപ്പിക്കാൻ ഗുജറാത്ത് സർക്കാർ ഒരുങ്ങുകയാണ്. ഈ ബിൽ പാസാക്കിയാൽ ഗുജറാത്തിലെ ആറ് പ്രധാന യൂണിവേഴ്‌സിറ്റികൾ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാകും. ഈ നിയമം സെനറ്റ്, സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പുകളെ തടയും. ബോർഡ് ഓഫ് ഗവേണൻസ് എന്ന പുതിയ ബോഡിയിലെ അംഗങ്ങളെ സർക്കാർ നേരിട്ട് നിയമിക്കും. ഗുജറാത്തിലെ സർവ്വകലാശാലകളിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന് ഇത് അന്ത്യം കുറിക്കും. നിർദ്ദിഷ്ട നിയമം സർവകലാശാലകളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കും. ഭരണപരവും അക്കാദമികവുമായ എല്ലാ നിയമനങ്ങളും നടത്തുന്നതിന് ഇത് സർക്കാരിന് പൂർണ അധികാരം നൽകും.

Eng­lish sum­ma­ry; Inter­faith prayer banned in Mahat­ma Gand­hi’s school
you may also like this video;

Exit mobile version