Site iconSite icon Janayugom Online

കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം

പവന്‍ ശേഖരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേസുകള്‍ ഒന്നിച്ചാക്കണമെന്ന് ആവശ്യവും കോടതി അംഗീകരിച്ചു. ചൊവ്വാഴ്ച വരെ ജാമ്യം നല്‍കി സുപ്രീംകോടതി. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലേക്കു പോകാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനത്തിൽനിന്നും പുറത്താക്കിയതിന് പിന്നാലെ അറസ്റ്റ് ചെയ്തത്. അസം പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

കേസുള്ളതിനാൽ യാത്ര അനുവദിക്കാനാവില്ലെന്നും ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചു. പവൻ ഖേരയ്ക്ക് എതിരായ നടപടിയിൽ അൻപതോളം കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണ്. മറ്റു നേതാക്കളെല്ലാം വിമാനത്തിൽ കയറിക്കഴിഞ്ഞ ശേഷമാണു ഖേരയെ പുറത്തിറക്കിയത്. അതേസമയം കാരണമില്ലാതെയാണു ഖേരയ്ക്കെതിരെ നടപടിയെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ പവൻ ഖേരയ്ക്കെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. നരേന്ദ്രമോഡിയെ നരേന്ദ്ര ഗൗതംദാസ് മോഡി എന്നാണ് വിളിക്കേണ്ടതെന്ന് പവന്‍ഖേര പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിവിധ സംസ്ഥാനങ്ങളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Eng­lish Sum­ma­ry; Inter­im bail for Con­gress spokesper­son Pawan Khera
You may also like this video 

Exit mobile version