Site iconSite icon Janayugom Online

ഇടക്കാല ജാമ്യാപേക്ഷ തള്ളി: കെജ്‌രിവാൾ ജയിലിൽ തുടരണം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി റോസ് അവന്യു കോടതി. ഇതോടെ കെജ്‌രിവാൾ ജയിലിൽ തുടരണം. ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് അരവിന്ദ് കെജ്‌രിവാള്‍. മാര്‍ച്ചില്‍ അറസ്റ്റിലായ കെജ്‌രിവാളിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നാഴ്ചത്തെ താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിറകെ അടുത്ത ദിവസം അദ്ദേഹം ജയിലേക്ക് മടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂണ്‍ 19 വരെ കോടതി നീട്ടി. അതേസമയം കെജ്‌രിവാളിന് ആവശ്യമായ വൈദ്യപരിശോധന നടത്താനും കോടതി നിര്‍ദേശം നല്‍കി.

Eng­lish Summary:Interim bail plea reject­ed: Kejri­w­al should remain in jail
You may also like this video

Exit mobile version