Site iconSite icon Janayugom Online

ശ്രീനാഥ് ഭാസിക്കെതിരായ താല്ക്കാലിക വിലക്ക് തുടരും: നിലപാടിലുറച്ച് നിര്‍മ്മാതാക്കളുടെ സംഘടന

മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ അസഭ്യം പറഞ്ഞെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയ്ക്കേര്‍പ്പെടുത്തിയ വിലക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് നിര്‍മ്മാതാക്കളുടെ സംഘടന. വിലക്ക് നിലനില്ക്കുന്നതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. നടനെതിരെ നേരത്തേയും ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. അതേസമയം ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് വിലക്കിയത് ശരിയായ നടപടിയല്ലെന്ന് അറിയിച്ച് നടന്‍ മമ്മൂട്ടി രംഗത്തെത്തി. 

Eng­lish Sum­ma­ry: Inter­im ban against Sri­nath Bhasi to con­tin­ue: Pro­duc­ers’ asso­ci­a­tion stands firm

You may also like this video

Exit mobile version