Site iconSite icon Janayugom Online

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

YunusYunus

ബംഗ്ലാദേശില്‍ ഡോ. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബംഗ്ലാഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥി നേതാക്കളായ നഹിദ് ഇസ്ലാം, ആസിഫ് മഹമൂദ് എന്നിവരുപ്പെടെ 15 അംഗങ്ങളാണ് ഇടക്കാല സര്‍ക്കാരിലുള്ളത്.

സായുധ സേനാ മേധാവികളുമായും സിവിൽ സൊസൈറ്റി അംഗങ്ങളുമായും വിദ്യാർത്ഥി നേതാക്കളുമായും മുഹമ്മദ് യൂനസ് നടത്തിയ കൂടിക്കാഴ്ചയിലാണ് അംഗങ്ങളെ തീരുമാനിച്ചത്. രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തില്ലെന്ന് കരസേനാ മേധാവി വക്കര്‍ ഉസ് സമാന്‍ നേരത്തെ അറിയിച്ചിരുന്നു. ബംഗ്ലാദേശിന്റെ രണ്ടാം സ്വാതന്ത്ര്യപ്പിറവി സംഭവിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് മുന്‍ഗണനയെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഹമ്മദ് യൂനസ് പറഞ്ഞു. കാവൽസർക്കാർ ഏതാനും മാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

Eng­lish Sum­ma­ry: Inter­im Gov­ern­ment in Bangladesh Sworn

You may also like this video

Exit mobile version