Site icon Janayugom Online

പാകിസ്ഥാനിൽ ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു

പാകിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഇടക്കാല പ്രധാനമന്ത്രിയായി അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും രണ്ട് റൗണ്ട് കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് പുതിയ തീരുമാനമെടുത്തത്. സെനറ്റര്‍ അന്‍വര്‍-ഉല്‍-ഹഖ് കാക്കര്‍ ഈ വര്‍ഷാവസാനം പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാവല്‍ സര്‍ക്കാരിനെ നയിക്കും.

ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെയാണ് പാകിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി നടക്കുകയാണ്. ഓഗസ്റ്റ് 9ന് ആണ് ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശുപാര്‍ശ ചെയ്തത്. ഇത്തരമൊരു സാഹചര്യത്തില്‍ ഭരണഘടനയനുസരിച്ച് 90 ദിവസത്തിനുള്ളില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കും.

പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഷെഹ്ബാസ് ഷെരീഫും രാജാ റിയാസും അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ കാവല്‍ പ്രധാനമന്ത്രിയായി നിയമിക്കുന്നത് സംബന്ധിച്ച് പ്രസിഡന്റ് അല്‍വിക്ക് നിര്‍ദേശം അയച്ചു. നേരത്തെ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് വെച്ച് രാജാ റിയാസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

Eng­lish Summary:Interim Prime Min­is­ter has been elect­ed in Pakistan

You may also like this video

Exit mobile version