Site icon Janayugom Online

സിനിമാരംഗത്ത് ആഭ്യന്തര പരാതി പരിഹാര സമിതി: വനിതാ കമ്മിഷന്‍ കത്തുനല്‍കി

cinema

തൊഴിലിടങ്ങളിലെ സ്ത്രീപിഡനം സംബന്ധിച്ച വിശാഖാ കേസിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ആഭ്യന്തര പരാതി പരിഹാര സമിതി സിനിമാ മേഖലയിലും നടപ്പാക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈയെടുക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കമ്മിഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികള്‍ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി, കമ്മിഷന്‍ അംഗം അഡ്വ. എം എസ് താര എന്നിവരോട് മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടു ബോധിപ്പിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് വനിതാ കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്. ഡബ്ല്യുസിസിയുടെ പരാതിക്കാധാരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും ശുപാര്‍ശകളും പ്രാവര്‍ത്തികമാക്കാന്‍ സാംസ്‌കാരിക വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് കമ്മിഷനെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Inter­nal griev­ance redres­sal com­mit­tee in the film indus­try: The Wom­en’s Com­mis­sion has writ­ten a letter

You may like this video also

Exit mobile version