തെലങ്കാനയില്‍ മുമ്പ് എങ്ങും ഇല്ലാത്തവിധം കോണ്‍ഗ്രസ് പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്.രാഹുല്‍ ഗാന്ധി നിയോഗിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ സര്‍വേ റിപ്പോര്‍ട്ടും ഏറെ ചര്‍ച്ചയായിരിക്കുന്നു. സംസ്ഥാനത്ത് പാര്‍ട്ടി തെലങ്കാനയില്‍ അധികാരം പിടിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രേവന്ത് റെഡ്ഢിക്കെതിരെ നിരവധി നേതാക്കളാണ് രംഗത്തു വന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളും ദേശീയ വക്താവുമായ ശ്രാവണ്‍ ദാസോജു രാജിവെച്ചു.
ഇതു പാര്‍ട്ടിയെ ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.രേവന്ത് റെഡ്ഢി സ്വേച്ഛാധിപതിയെന്നു വിളിച്ചാണ് ദാസോജ്ജു രാജിവെച്ചതും. തന്‍റെ സ്വകാര്യസ്വത്ത് എന്നനിലയിലാണ് പ്രസിഡന്‍റ് പാര്‍ട്ടി കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രേവന്ത് റെഡ്ഢി പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ നേതാക്കളെ മാറ്റി നിര്‍ത്തുകയാണെന്നും ശ്രാവണ്‍ ദാസോജു കുറ്റപ്പെടുത്തി. ടിപിസിസി പ്രസിഡന്റ് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ നേതാക്കളെ മാറ്റിനിർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദസോജു ജാതീപരമായ മാറ്റിനിര്‍ത്തലിനെപറ്റി ചൂണ്ടി കാണിച്ച് തന്റെ പ്രതിഷേധം പാര്‍ട്ടി ഫോറങ്ങളിലും, പുറത്തും അറിക്കുമ്പോള്‍തന്നെ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ റെഡ്ഢി ജാതിയില്‍പ്പെട്ട മുനുഗോഡ് എംഎൽഎയായിരുന്ന കോമതിറെഡ്ഡി രാജിവെച്ചിരുന്നു. അദ്ദേഹം ബിജെപിയിലേക്കാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഇരു സമുദായങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍ രാജിവെച്ചതിനാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നടക്കുന്നത് ജാതീപരമായ പോരാട്ടമല്ലെന്നു വ്യക്തമാകുന്നു.തെലങ്കാനയും, ആന്ധ്രാപ്രദേശും അടക്കം തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ, കോൺഗ്രസിന്‍റെ ശക്തിസ്രോതസ് എല്ലായ്‌പ്പോഴും റെഡ്ഡി കോട്ടയാണ്, പാര്‍ട്ടിയുടെ പ്രതാപകാലത്ത് ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നും പിന്തുണ നേടാൻ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ , തെലങ്കാനയിലെ കോൺഗ്രസ് തകരുന്നത് ചില നേതാക്കൾ പ്രവര്‍ത്തനങ്ങള്‍ കാരണമാണ്. വിജയസാധ്യതയുള്ള മറ്റ് പാർട്ടികളിൽ മെച്ചപ്പെട്ട രാഷ്ട്രീയ സാധ്യതകൾ തേടിയുള്ള യാത്രയിലാണ് കോണ്‍ഗ്രസിന്‍റെ നേതാക്കളും, ജനപ്രതിനിധികള്‍ പോലും പരമ്പരാഗതമായി ജനാധിപത്യസ്വഭാവം കൂടുതലുള്ള പാർട്ടിയെ രേവന്ത് റെഡ്ഡിയുടെ കേഡറിസം സംസ്ഥാനത്തെ പല പ്രമുഖ നേതാകക്കള്‍ക്ക് പോലും എതിര്‍പ്പാണ്.
കൂടാതെ രാഹുല്‍ഗാന്ധി നിയമിച്ച കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലുവുവിന്‍റെ പ്രവര്‍ത്തനങ്ങളും, അദ്ദേഹത്തിന്‍റെ സ്വാധീനിച്ച തീരുമാനങ്ങളും പാർട്ടിയിലെ പല നേതാക്കളെയും ഇഷ്ടപ്പെട്ടില്ല.കോണ്‍ഗ്രസ് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്.ജനാധിപത്യ സംവിധാനത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നു സംസ്ഥാനത്തെ ഒരു മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടു. വിമര്‍ശിക്കുന്നവരേയും ഉള്‍ക്കൊണ്ടു നീങ്ങുന്നതാണ് പാര്‍ട്ടി സംവിധാനം ‚പുതിയ നേതാക്കളും,പഴയ നേതാക്കളേയും ഒരേപോലെയാണ് കാണുന്നത്.എന്നാല്‍ നിലവിലെ പ്രസിഡന്‍റ് അത്തരത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുററപ്പെടുത്തി. ടിഡിപിയുടെ നേതാവായിരുന്ന റേവന്ത്റെഡ്ഢി 2017ലാണ്കോണ്‍ഗ്രസില്‍ ചേര്‍ന്നത് അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായി. പാര്‍ട്ടിയിലെ നേതാക്കള്‍ എല്ലാവരും ആഗ്രഹിക്കുന്ന സ്ഥാനമാണ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പദവി. അവിടെയാണ് രേവന്ത്റെഡ്ഢി എത്തിയത്.
എല്ലാവരേയും വിശ്വാസത്തിലെടുത്ത് മുമ്പോട്ട് പ്രവര്‍ത്തിക്കേണ്ട സമയത്ത് അടിച്ചമര്‍ത്തലിന്‍റെ പാതയാണ് പ്രസിഡന്‍റ് സ്വീകരിച്ചു പോരുന്നതെന്നും മുതിര്‍ന്ന നേതാവ് അഭിപ്രായ്പപെട്ടു.ഉദാഹരണത്തിന്, പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ജൂലൈയിൽ ഹൈദരാബാദ് സന്ദർശിച്ചപ്പോൾ റെഡ്ഡിയുടെ കീഴിലുള്ള ടിപിസിസി അദ്ദേഹത്തെ സ്വാഗതം ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു; ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) അദ്ദേഹത്തെ വലിയ തലത്തിലാണ് സ്വീകരിച്ചത്. ടിപിസിസിയുടെ നിർദേശം ലംഘിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി ഹനുമന്ത റാവു ബീഗംപേട്ട് വിമാനത്താവളത്തിൽ സിൻഹയെ സന്ദർശിച്ചു. റെഡ്ഡിയും റാവുവും വാർത്താസമ്മേളനം നടത്തുകയും ചെയ്തായും അദ്ദേഹം പറഞ്ഞു .ഹനുമന്തറാവു കഴിഞ്ഞകാലങ്ങളില്‍ പാര്‍ട്ടിക്കുളില്‍ ഏറെ സ്വാധീനമുള്ള നേതാവായിരുന്നു.തെലങ്കാനായിലെ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം എഐസിസി ചുമതലയുള്ള മാണിക്കംടാഗോറും അതിനുമുകളില്‍ രാഹുല്‍ ഗാന്ധി നിയമിച്ച കനുഗോലുമാണെന്നു ദാസോജു പറയുന്നു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ മുൻ സഹായിയായ കനുഗോലു നിലവിൽ തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമാണ്. തെലങ്കാന കോൺഗ്രസ് നേതാക്കളുടെ ഭാവി കനുഗോലുവിന്റെ തിരഞ്ഞെടുപ്പ് പ്രവചനങ്ങളെ ആശ്രയിച്ചിരിക്കുന്നു, ദസോജു സൂചന നൽകി. അടുത്തിടെ, പി ജനാർദ്ദൻ റെഡ്ഡിയുടെ മകൾ വിജയ റെഡ്ഡിയെ പാർട്ടിയിലേക്ക് രേവന്ത് റെഡ്ഡി സ്വാഗതം ചെയ്തിരുന്നു.തെറ്റിദ്ധരിപ്പിക്കുന്ന സർവേകളെയാണ് കോൺഗ്രസ് ആശ്രയിക്കുന്നതെന്ന് ദസോജു പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശാന്ത് കിഷോർ തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് വേണ്ടി തന്ത്രങ്ങൾ മെനയുമ്പോൾ, ദക്ഷിണേന്ത്യയിലെ ചില കോൺഗ്രസ് നേതാക്കൾ അതിനെ കുറിച്ച് എതിർപ്പ് ഉന്നയിച്ചിരുന്നു.
രാഷ്ട്രീയ സഖ്യകക്ഷിയായ ഡിഎംകെ കോൺഗ്രസിനെ കൈകാര്യം ചെയ്യുന്ന രീതിയിൽ അവർ തൃപ്തരല്ല. അതേ നേതാക്കൾ സുനിൽ കനുഗോലുവിനെ പിന്തുണയ്ക്കുന്നു, അതേസമയം ദസോജുവിനെപ്പോലുള്ള മറ്റുള്ളവർ പിന്തുണയ്‌ക്കുന്നില്ല.തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രാഷ്ട്രീയ തന്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് അത് നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയില്ലെന്നു ദാസോജു അഭിപ്രായപ്പെട്ടു.പാര്‍ട്ടി നേതാക്കളുടെ മനസിലുള്ളതും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍റെ നിര്‍ദ്ദേശങ്ങളും തമ്മില്‍ വ്യത്യസ്തത പുലര്‍ത്തും. തന്ത്രജ്ഞന്‍ ഒരിക്കലും പാര്‍ട്ടിക്ക് മുകളിലല്ല.ബിജെപിയിലേക്ക് പോകില്ലെന്നാണ് ദാസോജു പറയുന്നു.താന്‍വളരെ ദുഖിതനായിട്ടാണ് പാര്‍ട്ടി വിടുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പാര്‍ട്ടിയില്‍ ഭിന്നതകള്‍ തെല്ലൊന്നുമല്ല നേതൃത്വത്തെ അലട്ടുന്നത്. ഏകദേശം 12 എംഎല്‍എമാരെയാണ് പാര്‍ട്ടിക്ക് നഷ്ടമായത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍പാര്‍ട്ടി നേരിടുന്നത് കനത്ത വെല്ലുവിളിയാണ്. ടിആര്‍എസും, ബിജെപിയുമാണ് പ്രധാനമായും മത്സര രംഗത്തുളളത്.
English Summary: Internal problems intensify in Telangana unit of Congress; Many leaders leave the party against PCC president Revanth Reddy
You may also like this video: