രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകള്‍ പുനരാരംഭിച്ചു. 40 രാജ്യങ്ങളുടെ 60 എയർലൈനുകൾക്ക് ഇന്ത്യയിലേക്ക് സർവീസ് നടത്താം. വിമാനങ്ങളിലെയും വിമാനത്താവളങ്ങളിലെയും കോവിഡ് നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. വിമാന സർവീസുകൾ പഴയതുപോലെ ആകുന്നതോടെ ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടാവും.
നേരത്തെ ഉണ്ടായിരുന്ന നിബന്ധനകൾ പ്രകാരം ആഴ്ചയിൽ ആകെ 2000 സർവീസുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ടിക്കറ്റ് നിരക്കുകൾ വളരെ കൂടുതലുമായിരുന്നു. ഇനി മുതൽ ആഴ്ചയിൽ 4700 സർവീസുകൾ നടത്താം.
കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് 2020 മാർച്ച് 23 ന് നിർത്തിവെച്ച സർവീസുകളാണ് ഇന്നലെ പുനരാരംഭിച്ചത്. മാസ്ക്, സാനിറ്റൈസർ തുടങ്ങിയ കോവിഡ് പ്രതിരോധ മാര്‍ഗങ്ങൾ നിർബന്ധമാണ്. അടിയന്തര ആരോഗ്യ ഘട്ടം കണക്കിലെടുത്ത് വിമാനങ്ങളിൽ മൂന്ന് സീറ്റുകൾ ഒഴിച്ചിടേണ്ടതില്ല.
English Summary: International air services as usual
You may like this video also