Site iconSite icon Janayugom Online

ന്യൂസ് ക്ലിക്കിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര സമൂഹം

ന്യൂസ് ക്ലിക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അന്താരാഷ്ട്ര തലത്തിലെ 230ലധികം മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും കലാകാരന്മാരും അക്കാദമിക വിദഗ്ധരും ആക്ടിവിസ്റ്റുകളും ചൈനീസ് ഫണ്ട് ആരോപണത്തിന്റെ പേരില്‍ ഡല്‍ഹി പൊലീസ് ന്യൂസ് ക്ലിക്ക് ജീവനക്കാരുടെ വസതികളില്‍ റെയ്ഡ് നടത്തിയതിനെ അപലപിച്ച് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു.

മാധ്യമപ്രവർത്തകരെയും കാർട്ടൂണിസ്റ്റുകളെയും കൊമേഡിയൻമാരെയും തടങ്കലിൽ വെക്കുന്നതും കൂട്ടമായ റെയ്ഡ് നടത്തുന്നതും എഡിറ്ററേയും എച്ച്ആറിനെയും യുഎപിഎ നിയമം ചുമത്തി അറസ്റ്റ് ചെയ്തതും പത്രസ്വാതന്ത്യത്തിന്റെ ജനാധിപത്യ നയങ്ങൾക്കെതിരെയുള്ള കടന്നാക്രമണമാണെന്ന് പ്രസ്താവനയിൽ പറയുന്നു. യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കായസ്തയേയും എച്ച്ആർ അമിത് ചക്രവർത്തിയെയും ഉടൻ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അർജന്റീന, ഓസ്ട്രേലിയ, ബെനിൻ, ബൊളീവിയ, ബ്രസീൽ, കാനഡ, ചിലി, ചൈന, ക്രൊയേഷ്യ, ക്യൂബ, ഇക്വഡോർ, ഈജിപ്ത്, ജർമനി, ഗ്വാട്ടിമാല, ഹെയ്‌തി, ഇന്ത്യ, അയർലൻഡ്, ഇറ്റലി, ലെബനൻ, മലേഷ്യ, മെക്സിക്കോ, പെറു, പോർട്ടോറിക്കോ, റഷ്യ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, യുകെ, യു,എസ്, വെനസ്വേല തുടങ്ങിയ 30 രാജ്യങ്ങളിൽ നിന്നുള്ളവർ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെയുടെ സഹോദരൻ ഗബ്രിയേൽ ഷിപ്ടൺ ഇന്ത്യയിലെ പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണങ്ങളെ എതിർക്കുന്ന കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക, ജർമനി എന്നിവിടങ്ങളിലെ രാഷ്ട്രീയ നേതാക്കൾ തുറന്ന കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ജേക്കബിൻ മാസികയുടെ സ്ഥാപകൻ ഭാസ്കർ സുന്കര, ദി നാഷന്റെ പ്രസിഡന്റ്‌ എബി മാർട്ടിൻ, എമ്പയർ ഫയൽസിന്റെ മൈക്ക് പ്രിസ്‌നർ, ദി ഇൻസൈറ്റ് ന്യൂസ്‌പേപ്പറിന്റെ ക്വേസി പ്രാറ്റ് ജൂനിയർ, മോണിങ് സ്റ്റാറിന്റെ എഡിറ്റർമാരായ ബെൻ ചാക്കോ, റോജർ മക്കൻസി തുടങ്ങിയവരും പ്രസ്താവനയിൽ ഒപ്പുവെച്ചിരുന്നു.

Eng­lish Sum­ma­ry: Inter­na­tion­al com­mu­ni­ty in sup­port of News Click

You may also like this video:

Exit mobile version