Site iconSite icon Janayugom Online

International Dog Day 2022; പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കാം

മനുഷ്യരുമായി ഏറ്റവും ഇണങ്ങി വളരുന്ന മൃഗങ്ങളാണ് നായകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട കൂട്ടുകാരനായി എന്നും നായ്ക്കള്‍ മാറാറുണ്ട്. വീടിന് കാവലായും വീട്ടിലൊരു അംഗത്തെ പോലുമാണ് പലപ്പോഴും വളര്‍ത്തു നായ്ക്കള്‍. ഇന്ന് ഇന്റർനാഷണൽ ഡോഗ് ഡേയാണ്. ലോകത്ത് മനുഷ്യ ജീവതം തുടങ്ങിയ കാലം മുതല്‍ മനുഷ്യന്മാർ നായ്ക്കളെ ഇണക്കി വളർത്തിയിരുന്നു. ജർമ്മനിയിലെ ബൊൺ‑ഒബെർകാസ്സെൽ നിന്ന് 15000 വർഷം പഴക്കമുള്ള നായയുടെ അസ്ഥികൂടം വരെ കുഴിച്ചെടുത്തിട്ടുണ്ട്. 

ഒരു മനുഷ്യന്റെ ശവക്കല്ലറയില്‍ നിന്നാണ് ഈ അസ്ഥികൂടം കണ്ടെത്തിയതെന്ന പ്രത്യേകതയുമുണ്ട്. അവിടെ നമുക്ക് മനുഷ്യരും നായ്ക്കളും തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട ബന്ധം മനസിലാക്കാന്‍ സാധിക്കും. അതേസമയം വീട്ടിലുള്ള മറ്റ് അംഗങ്ങളെ പോലെ തന്നെ നായക്കള്‍ക്കും നമ്മള്‍ പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കണം. ചില നായക്കള്‍ അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. എന്നാല്‍ അവയുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. മധുരം നല്‍കുന്നത് ഒഴിവാക്കി, നായ്ക്കളുടെ മാനസികാവസ്ഥ, ഊര്‍ജ്ജം ഇവയെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടങ്ങളില്‍ നിന്ന് വാങ്ങാതെ നായക്കളെ തെരുവുകളില്‍ ദത്ത് എടുത്ത് വളര്‍ത്താന്‍ കൂടി ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. 

Eng­lish Summary:International Dog Day 2022 caring
You may also like this video

Exit mobile version