30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ദിവസമായ ഇന്ന് 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദി സീ, സിക്സ് ഡേയ്സ് ഇൻ സ്പ്രിങ്, കോട്ടൺ ക്യൂൻ, റൊമേറിയ, ഗ്ലോമിംഗ് ഇൻ ലുവോമു, റിവർ സ്റ്റോൺ, മിറേഴ്‌സ് നമ്പർ 3, വെയ്റ്റിംഗ് ഫോർ ഹാപ്പിനസ്, കയ്‌റോ സ്‌റ്റേഷൻ, വൺസ് അപ്പോൺ എ ലവ് സ്റ്റോറി, ഇൻസൈഡ് ദി വുൾഫ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. രാവിലെ 9:30യോടെ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും. വൈക്കിട്ട് ആറ് മണിയോടെ സമാപന ചടങ്ങുകൾ നിശാഗന്ധിയിൽ നടക്കും. തുടർന്ന് സുവർണ ചകോരം നേടിയ സിനിമ പ്രദർശിപ്പിക്കും. മുപ്പതാം എഡിഷനിൽ അസാധാരണമായ വിലക്കും പ്രതിഷേധവും ഒടുവിൽ കീഴടങ്ങലും കണ്ട മേളയാണ് കൊടിയിറങ്ങുന്നത്.
രാജ്യാന്തര ചലചിത്രമേള; സമാപന ദിവസം 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

