വൈജ്ഞാനിക സാംസ്കാരിക വിനിമയത്തിന് മാതൃഭാഷ അനിവാര്യമാണെന്നും ശാസ്ത്ര, സാങ്കേതിക,വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ഏതൊരു സമൂഹവും അത് കൈവരിച്ചിട്ടുള്ളത് അവരുടെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വഴിയാണന്നും കവി കെ രാജഗോപാൽ. ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം, ബോധിനി സാംസ്കാരികകേന്ദ്രത്തിൽ സംഘടിപ്പിച്ച മാതൃഭാഷാദിനാചരണവും സാഹിത്യസദസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാപഠനകേന്ദ്രം പ്രസിഡന്റ് ഡോ. കെ നിഷികാന്ത് അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ഉപജില്ലാ ആഫീസർ കെ സുരേന്ദ്രൻ പിള്ള ഭാഷാസന്ദേശം നല്കി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീദേവി ബാലകൃഷ്ണൻ, ഭാഷാപഠനകേന്ദ്രം സെക്രട്ടറി ബി കൃഷ്ണകുമാർ കാരയ്ക്കാട്, കെ ആർ പ്രഭാകരൻ നായർ ബോധിനി, ഡോ. എം വി രാജേഷ്, ഗിരീഷ് ഇലഞ്ഞിമേൽ, കീർത്തി വിദ്യാസാഗർ, ബി സജീഷ്, എൻ ജി മുരളീധരക്കുറുപ്പ്, മനു ബി പിള്ള, കല്ലാർ മദനൻ, ടി സി സുരേഷ്, എസ് മായ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കവിയരങ്ങിൽ പന്തളംപ്രഭ, അനൂപ് വള്ളിക്കോടൻ, സന്ധ്യ സന്നിധി, തടിയൂർ ഭാസി, തിലകം വിജയൻ, മായാരാജ്, വി എൻ ഹരിദാസ്, കിടങ്ങന്നൂർ പ്രസാദ്, എൽ.ശ്രീരഞ്ജിനി, തോട്ടത്തിൽ സുരേന്ദ്രനാഥ്, ജിജി ഹസൻ, സുജിത് ശാസ്താംകുളങ്ങര, ബി ഓമനക്കുട്ടൻ നായർ എന്നിവർ പങ്കെടുത്തു.

