Site iconSite icon Janayugom Online

തൊഴിലാളി പാര്‍ട്ടികളുടെ സാർവദേശീയ ഐക്യം അനിവാര്യം: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസ് നടക്കുന്ന വേളയിൽ തന്നെ സിപിഐയുടെ 24ാം പാർട്ടി കോൺഗ്രസും നടക്കുന്നു എന്നത് അതീവ രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സന്ദേശത്തിൽ പറഞ്ഞു. ഇരു പാർട്ടി കോൺഗ്രസുകളും ഒരേസമയത്താണ് നടക്കുന്നതെങ്കിലും സിപിഐയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് അവിടെ നിന്നുള്ള പ്രതിനിധികൾ സിപിഐ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. 

കൂടുതൽ വികസിതമായ സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റത്തിന്റെ പാതയിലാണ് ചൈന. ലോക മുതലാളിത്തവും സാമ്രാജ്യത്വവും അതിരൂക്ഷമായ വെല്ലുവിളികൾ ലോകത്തിനു മുന്നിൽ ഉയർത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇരുരാജ്യങ്ങളിലും പാർട്ടി കോൺഗ്രസുകള്‍ ചേരുന്നത്. മാനവരാശി നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനും സാമ്രാജ്യത്വ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികൾക്കുമെതിരെ കമ്മ്യൂണിസ്റ്റ്, വർക്കേഴ്സ് പാർട്ടികളുടെ സാർവദേശീയ ഐക്യദാർഢ്യം അനിവാര്യമാണെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സന്ദേശത്തിൽ വ്യക്തമാക്കി.

Eng­lish Summary:International Uni­ty of Work­ers’ Par­ties Is Nec­es­sary: ​​The Chi­nese Com­mu­nist Party
You may also like this video

Exit mobile version