Site iconSite icon Janayugom Online

അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു

വനിത ശിശു വികസന വകുപ്പ്, ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും: അവകാശങ്ങൾ, സമത്വം, ശാക്തീകരണം‘എന്ന സന്ദേശം ആസ്പതമാക്കിയാണ് ഇത്തവണത്തെ വനിതാദിനാഘോഷം സംഘടിപ്പിച്ചത്. കാസർക്കോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷതവഹിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ജില്ലാ കളക്ടർ ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ ഡോ കെ ശ്രുതി പണ്ഡിതിന്റെ സെമിനാർ അവതരണവും ഡെക്യൂമെന്ററി പ്രദർശനവും നടന്നു. 

മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു. ജില്ലാപഞ്ചായത്ത് ആരോഗ്യ വികസന സ്ഥിരം സമിതി ചെയർപേഴ്സൺ എസ് എൻ സരിത, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ ശകുന്തള, ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ എസ് ചിത്രലേഖ, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പി ജ്യോതി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷൈനി ഐസക്, ശിശു വികസന പദ്ധതി ഓഫീസർ കെ എം ശ്രീലത, എന്നിവർ പങ്കെടുത്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ എൽ ഷീബ സ്വാഗതവും ശിശു വികസന പദ്ധതി ഓഫീസർ രോഹിണി നെല്ലിശ്ശേരി നന്ദിയും പറഞ്ഞു.
കാസർകോട്: അന്താരാഷ്ട്ര വനിതാ ദിനത്തിൽ കാസർകോട് ആർഡിഒ ഓഫീസിൽ പോഷ് ആക്ടുമായി മായി ബന്ധപ്പെട്ട് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ് എൻ സരിത ഉദ്ഘാടനം ചെയ്തു. കാസർകോട് ആർഡിഒ പി ബിനുമോൻ അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് മെയിന്റനൻസ് ട്രൈബൂണൽ എം. പ്രസീത പോഷ് അവലോകന ക്ലാസെടുത്തു. കാസർകോട് ആർഡി ഒ ഓഫീസ് ഇന്റർണൽ കംപ്ലയിന്റ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷീല സംസാരിച്ചു. എ ആമിന സ്വാഗതവും വി വി പ്രീതി നന്ദിയും പറഞ്ഞു. ഹാർബർ എഞ്ചിനീയറിംഗ് ഓഫീസ്, പോർട്ട് ഓഫീസ്, ആർർഡി ഓഫീസ് വനിത ജീവനക്കാർ പങ്കെടുത്തു.

Exit mobile version