Site iconSite icon Janayugom Online

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ജൂൺ 15 വരെ നീട്ടി

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. മെയ് മൂന്നിന് കലാപമുണ്ടായത് മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 31 ന് ഇന്റർനെറ്റ് നിരോധനം നീട്ടിവെച്ചിരുന്നു. വ്യാജവാർത്തകൾ തടയാനാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

അതേ സമയം മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇരുഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയില്‍ വെടിവെപ്പ് ഉണ്ടായി. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്താൻ ഇരിക്കെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Eng­lish Sum­ma­ry: inter­net ban in manipur extended
You may also like this video

Exit mobile version