Site icon Janayugom Online

മണിപ്പൂരിൽ വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു

മണിപ്പൂരില്‍ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വീണ്ടും മൊബൈൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി സര്‍ക്കാര്‍. മരിച്ച കുട്ടികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ഇന്റർനെറ്റ് നിരോധനം ഞായറാഴ്ച വരെ നിലവിലുണ്ടാകും. കൊലപാതകത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇന്ന് രാവിലെ തെരുവിലിറങ്ങിയത്. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ വസതിയിലേക്കും വിദ്യാർത്ഥികളുടെ മാര്‍ച്ചുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ സേന ഇത് തടയുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മണിപ്പൂരില്‍ മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ 175ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ പ്രക്ഷോഭം ഉടലെടുത്തത്.

Eng­lish Summary:Internet banned again in Manipur
You may also like this video

Exit mobile version