Site iconSite icon Janayugom Online

കുട്ടികളുടെ സമൂഹ മാധ്യമ നിരോധനം ; കര്‍ണാടക സര്‍ക്കാരിനെതിരെ ഇന്റര്‍ നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍

കുട്ടകളുടെ സമൂഹ മാധ്യമ ഉപയോഗം നിയന്ത്രിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ ഇന്റര്‍ നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍.ഗൗരവമേറിയതും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നയങ്ങളുമാണ് കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് ആവശ്യം അല്ലാതെ വെറും വാർത്താ തലക്കെട്ടുകൾക്ക് വേണ്ടിയുള്ള നിരോധനങ്ങളല്ല എന്നാണ് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ വിമർശനം.നിരോധനത്തിന് സംസ്ഥാനം നിയമനിർമാണം നടത്തേണ്ട ആവശ്യമുണ്ടോ എന്നും, പ്രായം തെളിയിക്കൽ നിർബന്ധമാക്കുന്നതോടെ മുതിർന്നവരുടെയടക്കം സ്വകാര്യതയ്ക്ക് ഭീഷണി സൃഷ്ടിക്കുമോ എന്ന ആശങ്കയും ഫൗണ്ടേഷൻ പങ്കുവെച്ചു.

ഉപയോക്താക്കളെ തളച്ചിടാൻ ശ്രമിക്കുന്ന പ്ലാറ്റ്‌ഫോം ഡിസൈനുകൾ, മോശം ഡാറ്റാ സംരക്ഷണ നിയമങ്ങൾ, ഡിജിറ്റൽ സാക്ഷരതക്കുറവ് തുടങ്ങിയവയാണ് യഥാർത്ഥ പ്രശ്നങ്ങൾ. ഇവ പരിഹരിക്കാതെയുള്ള നിരോധനം ഫലവത്തല്ലെന്നും ഫൗണ്ടേഷൻ ചൂണികാട്ടി. ഈ നിരോധനം നടപ്പാക്കുന്നതോടെ ഇന്ത്യയിൽ കുട്ടികൾക്ക് സാമൂഹ്യ മാധ്യമനിരോധനം കൊണ്ടുവരുന്ന ആദ്യത്തെ സംസ്ഥാനമായി കർണാടക മാറും. 

നിരോധനം എന്നുമുതൽ നടപ്പാകുമെന്നതിൽ സർക്കാർ അറിയിച്ചിട്ടില്ലമൊബൈൽ ഫോണിന്റെയും സാമൂഹ മാധ്യമങ്ങളുടെയും അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ദോഷഫലങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ നിരോധനമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.നേരത്തെ 2025 ൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന് ആന്ധ്രാ പ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു, എന്നാൽ നടപ്പായില്ല.

Exit mobile version