Site icon Janayugom Online

അലങ്കാര മത്സ്യക്കൃഷിയും പ്രോത്സാഹിപ്പിക്കും: അക്വാകൾച്ചൾ എക്സ്റ്റൻഷൻ സർവീസസില്‍ 30,000 രൂപ സ്റ്റൈപ്പന്റോടെ ഇന്റേണ്‍ഷിപ്പിനും അവസരം

fish farming

മത്സ്യബന്ധന മേഖലയിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് 240.60 കോടി രൂപ ബജറ്റിൽ വകയിരുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 37 കോടി രൂപ അധികമായാണ് വകയിരുത്തിയത്. സമുദ്രസുരക്ഷയ്ക്കായി 5.50 കോടി രൂപ വകയിരുത്തി. ആധുനിക വിവര വിനിമയ ഉപകരണങ്ങൾ വാങ്ങുന്നതിനായി 75 ശതമാനം തുക ഗ്രാന്റായി അനുവദിക്കും. തീരദേശമേഖലയിൽ വീട് നിർമിച്ചു നൽകുന്ന പുനർഗേഹം പദ്ധതിയ്ക്കായി 16 കോടിയും മത്സ്യത്തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മാനവ വികസനത്തിനുമായി 72 കോടി രൂപയും അനുവദിച്ചു.

അലങ്കാര മത്സ്യക്കൃഷി പ്രോത്സാഹനത്തിനുള്ള വിഹിതം അഞ്ചു കോടി രൂപയായി ഉയർത്തി. കേരള അക്വാ വെഞ്ചേഴ്സ് ഇന്റർനാഷണൽ ലിമിറ്റഡിന് മത്സ്യവിത്ത് സർട്ടിഫിക്കേഷന് 50 ലക്ഷം രൂപ അനുവദിച്ചു. അക്വാകൾച്ചറുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിന് അക്വാകൾച്ചൾ എക്സ്റ്റൻഷൻ സർവീസസ് എന്ന പദ്ധതി നടപ്പാക്കും. പദ്ധതിയിൽ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയമിക്കപ്പെടുന്ന പ്രോജക്റ്റ് കോർഡിനേറ്റർക്ക് പ്രതിമാസം 30,000 രൂപ സ്റ്റൈപ്പന്റ് നൽകും. പദ്ധതിയ്ക്കായി 7.11 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

Eng­lish Sum­ma­ry: Intern­ship oppor­tu­ni­ty with a stipend of Rs 30,000 at Aqua­cul­ture Exten­sion Services

You may like this video also

Exit mobile version