Site iconSite icon Janayugom Online

ചരിത്രവും പൗരാണികതയും ഇഴചേരുന്ന; വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിൽ മ്യുസിയമൊരുങ്ങി

ചരിത്രവും പൗരാണികതയും ഇഴചേർന്നപ്പോൾ വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിൽ ഒരുങ്ങിയ മ്യുസിയം ആകർഷകമായി .
പള്ളിയുടെ കുരിശ്ശടിക്ക് സമീപത്തുള്ള മ്യുസിയം സന്ദർശിക്കാൻ നിരവധി ജനങ്ങളാണ് എത്തിച്ചേരുന്നത് . മുന്‍വര്‍ഷങ്ങളില്‍ പ്രദക്ഷിണത്തിന് ഉപയോഗിച്ച ക്രിസ്തുരാജ തിരുസ്വരൂപം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

വിവിധ ചടങ്ങുകള്‍ക്കായി പള്ളിയിൽ വൈദികര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും സാമഗ്രികളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അത്ഭുതങ്ങൾ രേഖപ്പെടുത്തിയ മ്യുസിയം സന്ദർശകർക്ക് നവ്യാനുഭവമാണ് പകരുന്നത്. തൂണുകള്‍, കൈമണി, മണി, വിളക്ക് തുടങ്ങിയ പുരാതന വസ്തുക്കളും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിനൊപ്പം സന്ദര്‍ശകര്‍ക്കായി രണ്ടു ചാപ്പലുകളും ഒരുക്കിയിട്ടുണ്ട്. ക്രൈസ്റ്റസ് റെക്‌സ് ക്രിപ്റ്റ് ചാപ്പല്‍, കോര്‍പസ് ക്രൈസ്റ്റി അഡോറേഷന്‍ ചാപ്പല്‍ എന്നിവയില്‍ ഒരേ സമയം 200പേരെ വരെ ഉള്‍ക്കൊള്ളാനാകും.

പൂര്‍ണമായി ശീതീകരിച്ചതാണ് മ്യൂസിയവും ചാപ്പലുകളും. ഈ മാസം എട്ടിനു ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്പ് റവ. തോമസ് ജെ. നെറ്റോയാണ് ചാപ്പലിന്റെയും മ്യൂസിയത്തിന്റെയും ഉദ്ഘാടനവും വെഞ്ചരിപ്പും നിര്‍വഹിച്ചത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഏഴു മുതല്‍ രാത്രി എട്ടുവരെയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.30വരെയുമാണ് സന്ദര്‍ശന സമയം.

Exit mobile version