Site iconSite icon Janayugom Online

‘കോണ്‍ഗ്രസിനു വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാനും കൊടിപിടിക്കാനും പോകുന്നത് ഞങ്ങളാണ്’; പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധവുമായി ഐഎന്‍ടിയുസി

പ്രതിപക്ഷ നേതാവിനെതിരെ ചങ്ങനാശേരി ഐഎന്‍ടിയുസി പ്രതിഷേധം. കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല ഐഎന്‍ടിയുസി എന്ന സതീശന്റെ പരാമര്‍ശത്തിനെതിരെയാണ് ഐഎന്‍ടിയുസി പ്രതിഷേധം. സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിയ ദ്വിദിന ദേശീയ പണിമുടക്ക് നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഐ എന്‍ ടി യു സിയേയും തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. 

തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനു വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാനും കൊടിപിടിക്കാനും പോകുന്നത് തങ്ങളാണെന്നും നേതാക്കന്‍മാരൊക്കെ കൊടിവെച്ച് കാറില്‍ ചീറിപാഞ്ഞ് പോകാറുള്ളുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. വി ഡി സതീശന്‍ രാജിവയ്ക്കണമെന്നും ഇവിടെ പ്രതിപക്ഷം വേണ്ടെന്നും പ്രതിഷേധത്തിനിടയില്‍ രോഷാകുലരായി ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പറഞ്ഞു. നൂറുകണക്കിനാളുകളാണ് തെരുവില്‍ പ്രതിഷേധത്തിന് ഇറങ്ങിയത്.

Eng­lish Summary:INTUC protests against oppo­si­tion leader v d satheeshan
You may also like this video

Exit mobile version