Site icon Janayugom Online

കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും ഒരേ കണ്ണു കൊണ്ട് കാണില്ല: മുഖ്യമന്ത്രി

കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും ഒരേ കണ്ണു കൊണ്ട് കാണുന്ന സർക്കാരല്ല കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ണിൽ പണിയെടുക്കുന്നവരുടെ വേദന മനസ്സിലാക്കി അവർക്ക് ആശ്വാസം പകരാൻ ശ്രമിക്കുന്ന സർക്കാരാണിത്. അത്തരമൊരു ഉറച്ചനിലപാടുള്ളത് കൊണ്ടാണ് സാങ്കേതികത്വം പോലും മറികടന്ന് എത്രയും വേഗത്തിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ജനങ്ങളുടെ കൈകളിലെത്തിക്കാൻ സർക്കാരിന് സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറു ദിന കർമ്മപദ്ധതികളുടെ ഭാഗമായുള്ള പട്ടയ വിതരണ മേളയുടെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ ജനവിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുകയെന്നത് നവകേരളത്തിന്റെ മുഖമുദ്രയാണ്. അതിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് പട്ടയ വിതരണ മേള. മണ്ണിനോട് പൊരുതിയും അതിനെ പരിപാലിച്ചും ജീവിക്കുന്ന പതിമൂവായിരത്തിലേറെ പേർക്ക് അവരുടെ ഭൂമിയിൽ ഉടമസ്ഥാവകാശം ലഭ്യമാക്കുന്ന ചടങ്ങ് ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും സന്തോഷകരമായ ചടങ്ങാണെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു.

Eng­lish Sum­ma­ry: Invaders and immi­grants are not seen with the same eyes: CM

You may like this video also

Exit mobile version