Site iconSite icon Janayugom Online

റഷ്യയ്ക്ക് സഹായം ചെയ്ത ഉക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം

ukraineukraine

പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സര്‍ക്കാര്‍ ജീവനക്കാരും റഷ്യയ്ക്ക് സഹായം നല്‍കിയെന്ന് ഉക്രെയ്ന്‍. ഇത് സംബന്ധിച്ച് 38 കേസുകളില്‍ ഉക്രെയ്ന്‍ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചു. മരിയുപോള്‍, കേര്‍സന്‍ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ക്രിമിനല്‍ നിയമനടപടികള്‍ ആരംഭിച്ചത്. രാജ്യദ്രോഹക്കുറ്റം ചെയ്തുവെന്നും ശത്രുപക്ഷത്തിന്റെ കൂടെ ചേര്‍ന്നുവെന്നുവെന്നുമാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഇവര്‍ റഷ്യയുടെ ആക്രമണത്തെ പ്രത്യക്ഷമായി പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് ബ്യൂറോ കുറ്റപ്പെടുത്തി.

Eng­lish Sum­ma­ry: Inves­ti­ga­tion against Ukrain­ian offi­cials who aid­ed Russia

You may like this video also

Exit mobile version