Site iconSite icon Janayugom Online

വി ഡി സതീശനെതിരായ അന്വേഷണം; പഴയ ഫയലുകൾ വിജിലൻസ്‌ പരിശോധിക്കും

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നിയമം ലംഘിച്ച്‌ വിദേശത്ത്‌ പണപ്പിരിവ്‌ നടത്തിയതുമായി ബന്ധപ്പെട്ട പഴയ ഫയലുകൾ വിജിലൻസ്‌ പരിശോധിക്കും. കേസന്വേഷിക്കുന്ന വിജിലൻസ്‌ തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ്‌ ഉദ്യോഗസ്ഥർ ഈയാഴ്‌ച പരിശോധന തുടങ്ങും. ശേഷം അ­ന­്വേഷണവുമായി ബന്ധപ്പെട്ട്‌ പ്ലാൻ ഓഫ്‌ ആക്ഷൻ തയ്യാറാക്കിയാകും മുന്നോട്ട്‌ പോവുക. ഇത്‌ വൈകാതെ ആരംഭിക്കാനാണ്‌ അന്വേഷണസംഘം ആലോചിക്കുന്നത്‌. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ്‌ എസ്‌പി അടുത്തദിവസം തിരുവനന്തപുരത്ത്‌ എത്തിയാലുടൻ നടപടികൾ ആരംഭിക്കും. സാമ്പത്തിക ഇടപാടടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കും.

eng­lish sum­ma­ry; Inves­ti­ga­tion against VD Sathee­shan; Vig­i­lance will check old files

you may also like this video;

Exit mobile version