അമേരിക്കൻ കേന്ദ്ര അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ആന്തരിക നിരീക്ഷണ സംവിധാനത്തിൽ ഹാക്കിംഗ് നടന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ,നിരീക്ഷണ നടപടികളുമായി ബന്ധപ്പെട്ട സംവേദനക്ഷമമായ വിവരങ്ങൾ അടങ്ങിയ സംവിധാനത്തിലാണ് ” സംശയാസ്പദമായ പ്രവർത്തനങ്ങൾ“കണ്ടെത്തിയതെന്ന് ഏജൻസിയുടെ അറിയിപ്പിൽ വ്യക്തമാവുന്നു. ഫെബ്രുവരി 17 നാണ് ലോഗ് വിവരങ്ങളിൽ കടന്നു കയറ്റം കണ്ടെത്തിയത്. കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച അറിയിപ്പിലൂടെയാണ് ഇക്കാര്യം പുറത്തു വന്നത്. എഫ്ബിഐയുടെ അതീവ സുരക്ഷാനെറ്റ് വര്‍ക്ക്നിയന്ത്രണങ്ങൾ മറികടക്കാൻശേഷിയുള്ള അത്രയുംവിദഗ്ധമായ സാങ്കേതിക വിദ്യകളാണ് ഹാക്കർമാർ ഉപയോഗിച്ചതെന്നും അറിയിപ്പിൽ പറയുന്നു.
ഫോൺവിളികൾ ചോര്‍ത്തുന്ന പെൻ രജിസ്റ്റർ, ട്രാപ്പ് ആൻഡ് ട്രേസ് നിരീക്ഷണ ഫലങ്ങൾ എന്നിവയിലും കടന്നു കയറ്റം നടന്നിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങളിൽ നിന്നുള്ള വിവരങ്ങളും എഫ്ബിഐയുടെ അന്വേഷണത്തിന് വിധേയരായ വ്യക്തികളുടെ വിവരങ്ങളും ചോര്‍ന്നതായും അസോസിയേറ്റഡ് പ്രസിന് ലഭിച്ച വിവരങ്ങളിലൂടെ പുറത്തെത്തി.ഇതുവരെ ഇതിന് പിന്നിലുള്ള സംഘത്തെയോ ലക്ഷ്യങ്ങളെയോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

