Site iconSite icon Janayugom Online

അന്വേഷണാത്മക പത്രപ്രവർത്തനം ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകുന്നു ; ചീഫ് ജസ്റ്റിസ് എൻ വി രമണ

അന്വേഷണാത്മക പത്രപ്രവർത്തനം ഇന്ത്യയില്‍ നിന്ന് അപ്രതീക്ഷിതമാകുന്നതായി ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. സമീപ വര്‍ഷങ്ങളിലായി അത്തരത്തിലൊരു റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടില്ലെന്നും, വലിയ അഴിമതികള്‍ തുറന്നുകാട്ടുന്ന റിപ്പോര്‍ട്ടുകള്‍ക്കായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവർത്തകൻ സുധാകർ റെഡ്ഡി ഉദുമൂലയുടെ പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മാധ്യമപ്രവർത്തകനായാണ് തുടങ്ങിയതെന്നും മാധ്യമങ്ങളെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നുവെന്നു. അന്വേഷണാത്മക പത്രപ്രവർത്തനം എന്ന ആശയം തന്നെ രാജ്യത്തുനിന്ന് ഇല്ലാതാകുകയാണ്. പണ്ട് പത്രങ്ങൾ രാജ്യത്ത് നടക്കുന്ന എല്ലാ അഴിമതിയുടെയും റിപ്പോർട്ടുകള്‍ പുറത്തുകൊണ്ടുവന്നിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികളാണ് രാജ്യാത്തുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

eng­lish sum­ma­ry; Inves­tiga­tive jour­nal­ism is dis­ap­pear­ing from India, says Chief Jus­tice NV Ramana

you may also like this video;

Exit mobile version