Site icon Janayugom Online

ശ്രീവത്സം ഗ്രൂപ്പ് ഉടമയുടെ തട്ടിപ്പ് ; മോൺസൺ മാവുങ്കലിന്റെ പരാതിയിൽ കഴമ്പില്ലെന്ന് അന്വേക്ഷണ റിപ്പോർട്ട് 

പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ട് അറസ്റ്റിലായ മോൺസൺ മാവുങ്കൽ ശ്രീവത്സം ഗ്രൂപ്പ് ഉടമ രാജേന്ദ്രൻപിളള തന്നെ വഞ്ചിച്ചതായി നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് അന്വേക്ഷണ റിപ്പോർട്ട് . മോൺസൺ മാവുങ്കൽ ചേർത്തല കോടതിയിൽ ആണ് നേരത്തെ പരാതി നൽകിയത് . മോൺസൺ മാവുങ്കലിന്റെ തട്ടിപ്പുകൾ പുറത്ത് വന്നതോടെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സംഭവത്തെ കുറിച്ച്  അന്വേക്ഷണം നടത്തിയത് .  ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കെ വി ബെന്നി ഇന്നലെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവിന് കൈമാറി. മോൺസൺ മാവുങ്കലിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാറുകൾ ഉൾപ്പെടെ 24 വാഹനങ്ങൾ ഏഴ് കോടി രൂപ വാടക്ക് ശ്രീവത്സം ഉടമ എടുക്കുകയും ഒരു കോടി രൂപമാത്രമേ നൽകിയിട്ടുള്ളു എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത് . കോടതി വിശദമായ റിപ്പോർട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡി വൈ എസ് പിക്ക് നൽകി. തുടർന്ന് നടത്തിയെ അന്വേഷണത്തിൽ 24വാഹനങ്ങൾ കണ്ടെടുത്തു.

വാഹനങ്ങളുടെ കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വില നിർണ്ണയത്തിൽ എല്ലാ വാഹനങ്ങൾക്കും കൂടി 30 ലക്ഷം രൂപയിൽ താഴെമാത്രമേ വില നിശ്ചയിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രളയത്തിൽ തകർന്ന വാഹനങ്ങൾ ഇൻഷുറൻസ് കമ്പനിക്കാർ പരസ്യമായി ലേലം ചെയ്തപ്പോൾ കോട്ടയം സ്വദേശി വാങ്ങി. അയാളിൽ നിന്ന് മോൺസൺ മാവുങ്കൽ വാഹനങ്ങൾ വാങ്ങിയതെന്നും കണ്ടെത്തി. 30ലക്ഷരൂപ വില വരുന്ന  വാഹനങ്ങൾ ഏഴ് കോടി  രൂപക്ക് വാടക്ക് എങ്ങനെ നൽകാൻ കഴിയുമെന്നാണ്  അന്വേഷണ സംഘത്തിന്റെ  വിലയിരുത്തൽ . എന്നാൽ  ആറേമുക്കൽകോടി രൂപയുടെ ഇടപാടുമായി ബന്ധപെട്ട് മോൺസൺ മാവുങ്കലിനെതിരെ അടൂരിൽ രാജേന്ദ്രൻപിള്ള പരാതി നൽകിയിരുന്നു.  ഇതിന് ശേഷമാണ് മോൺസൺ മാവുങ്കൽ കോടതിയിൽ കോടതിയെ സമീപിച്ചത് എന്നാണ് സൂചന .

Eng­lish Sum­ma­ry: Inves­tiga­tive report says Mon­son Mavungkal’s com­plaint is baseless

You may like this video also

Exit mobile version