പത്തനംതിട്ട തെള്ളിയൂരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ സ്വകാര്യ ഫൈനാൻസ് കമ്പനി ഉടമകൾ മുങ്ങി. ജി ആൻഡ് ജി ഫൈനാൻസ് കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനു മുൻപിൽ പ്രതിഷേധിച്ചു.
300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി സ്ഥാപനം പൂട്ടി സ്വകാര്യ ഫൈനാൻസ് കമ്പനി ഉടമകൾ മുങ്ങിയെന്നാണ് പരാതി. സംസ്ഥാന വ്യാപകമായി 48 ഓളം ബ്രാഞ്ചുകൾ ഈ സ്ഥാപനത്തിനുണ്ട്. നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനുമുൻപിൽ പ്രതിഷേധവുമായി എത്തി.
കോയിപ്രം പൊലീസ് സ്റ്റേഷനിൽ മാത്രം 75 കേസുകൾ രജിസ്റ്റർ ചെയ്തു. 16 ശതമാനവും അതിൽ അധികവും പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്. ഡിസംബർ വരെ പലർക്കും പലിശ നൽകി.
പണം നഷ്ടമാവർ ചേർന്ന് സമരസമിതി രൂപീകരിച്ചിട്ടുണ്ട്. ഉടമകൾ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
English Summary: Investment Scam Pathanamthitta
You may also like this video