Site icon Janayugom Online

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ സിനിമാസംഘടനകള്‍ക്ക് ക്ഷണം

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് സർക്കാർ. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ മെയ് നാലിനാണ് യോഗം ചേരുക.

തിരുവനന്തപുരത്താണ് യോഗം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ള്യുസിസി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങി സിനിമാ മേഖലയിലെ മുഴുവൻ സംഘടനകളെയും സർക്കാർ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.

സിനിമ മേഖലയിൽ കൂടുതൽ ന പരാതികൾ ഉയർന്നു വരികയാണ്. ഇതിന് പിന്നാലെയാണ് യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. 

Eng­lish Sum­ma­ry: Invi­ta­tion to film organ­i­sa­tions to dis­cuss Hema Com­mit­tee report

You may also like this video:

Exit mobile version