Site iconSite icon Janayugom Online

ഐഫോണ്‍ 14 പ്ലസ് അടുത്താഴ്ച ഇന്ത്യയിലെത്തുന്നു; ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് വാങ്ങാം

ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിളിന്റെ ഐഫോൺ 14 പ്ലസ് അടുത്ത ആഴ്ച ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നു. ഒക്ടോബര്‍ ഏഴിനാണ് പ്രോ മോഡലുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ വലിയ സ്‌ക്രീനിലും നീണ്ട ബാറ്ററി ലൈഫിലും പ്ലസ് വേരിയന്റ് എത്തുന്നത്. ഐഫോൺ 14 പ്ലസ് 128 ജിബി സ്റ്റോറേജിന് 89,990 രൂപയാണ് തുടക്ക വില. 256 ജിബിക്ക് 99,900 രൂപയും, 512 ജിബിക്ക് 1,19,900 രൂപയും നൽകണം. പ്ലസ് മോഡലിന്റെ ഓഫറുകൾ അടുത്തയാഴ്ച വിൽപ്പനയ്‌ക്കെത്തുമ്പോൾ വെളിപ്പെടുത്തും.

അതേസമയം ഐഫോൺ 14 പ്ലസ് എല്ലാവർക്കുമുള്ളതല്ലെന്നാണ് ഒരു വിഭാഗം പറയുന്നുണ്ട്. കാരണം അറിയാം…

ആപ്പിളിന്റെ പ്ലസ് വേരിയന്റ് വിലപിടിപ്പുള്ളതാണ്. ഐഫോൺ 14 മോഡലിനേക്കാൾ ഏകദേശം 10,000 രൂപയാണ് പ്ലസ് മോഡലിന്റെ വിലയിലുള്ള വ്യത്യാസം. എന്നാല്‍ രണ്ട് ഫോണുകൾക്കും സമാന സവിശേഷതകൾ ഉണ്ടെന്ന് വേണം പറയാന്‍, പ്രധാന വ്യത്യാസം ഡിസ്‌പ്ലേയിലാണ്. പ്ലസ് മോഡലിന് 6.7 ഇഞ്ച് OLED പാനൽ ഉള്ളപ്പോള്‍ സാധാരണ പതിപ്പിൽ 6.1 ഇഞ്ച് OLED സ്‌ക്രീനാണുള്ളത്. ബാറ്ററി ഒഴികെ ബാക്കിയുള്ള ഫീച്ചറുകളും സമാനമാണ്.

പ്ലസ് വേരിയന്റില്‍ വീഡിയോ പ്ലേബാക്ക് സ്ട്രീമിംഗിന്റെ കാര്യത്തിൽ 20 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറയുന്നു. ഓര്‍ഡര്‍ ചെയ്ത് 16 മണിക്കൂറിനുള്ളില്‍ ഐഫോൺ 14 പ്ലസ് ഡെലിവർ ചെയ്യുമെന്ന് പറയപ്പെടുന്നു.

ഐഫോൺ 14, ഐഫോൺ 14 പ്ലസും ഐഫോൺ 13 സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന പഴയ എ15 ചിപ്‌സെറ്റാണ് ഉപയോഗിക്കുന്നത്. ക്യാമറ സജ്ജീകരണവും ഡിസൈനും സമാനമാണ്. അതിനാൽ, കൂടുതൽ അധിക തുക നൽകിക്കൊണ്ട് അൽപ്പം വലിയ ബാറ്ററിയും സ്‌ക്രീനും നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ മുന്‍ വർഷത്തെ മോഡലിലേക്ക് പോകുന്നത് തന്നെയാകും ബുദ്ധിപരമായ തീരുമാനമെന്നും പറയുന്നു.

Eng­lish Summary:iPhone 14 Plus launch­es in India next week; You can buy after know­ing these things
You may also like this video

Exit mobile version