Site iconSite icon Janayugom Online

ഐപിഎല്‍ താരലേലം ഡിസംബറില്‍

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) താരലേലം ഡിസംബർ 14നും 17നും ഇടയിൽ അബുദാബിയിൽ നടക്കും. 2023‑ൽ ദുബായ് ലേലം സംഘടിപ്പിച്ചതിനു ശേഷം തുടർച്ചയായി മൂന്നാം തവണയാണ് ഇന്ത്യയ്ക്ക് പുറത്ത് ലേലം നടക്കുന്നത്. കഴിഞ്ഞ വർഷം ജിദ്ദയിലാണ് (സൗദി അറേബ്യ) ലേലം നടന്നത്. 

താരങ്ങളെ നിലനിർത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 10 ഫ്രാഞ്ചൈസികൾക്കും ഈ മാസം 15 വരെ സമയമുണ്ട്. അതേസമയം ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണും തമ്മിലുള്ള ട്രേഡിങ് അഭ്യൂഹങ്ങളാണ് ശ്രദ്ധാകേന്ദ്രം. എന്നാല്‍ സാംസണെ വിട്ടുകൊടുക്കുന്നതിനായി കരാറിന്റെ ഭാഗമായി റോയൽസ് ജഡേജയെ കൂടാതെ മറ്റൊരു താരത്തെ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 18 കോടി രൂപ വിലവരുന്ന രണ്ട് താരങ്ങളെ പരസ്പരം കൈമാറുക എന്നതാണ് സി‌എസ്‌കെയുടെ ആദ്യ മുൻഗണന. 

Exit mobile version