Site iconSite icon Janayugom Online

ഐപിഎല്‍; ഹൈ​ദ​രാ​ബാ​ദി​ന് 152 റ​ണ്‍​സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 152 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 151 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ടോസ് നേടിയ ഹൈദരാബാദ് പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 

ലി​യാം ലി​വിം​ഗ്സ്റ്റ​ണി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റിയാണ് പ​ഞ്ചാ​ബി​നെ ര​ക്ഷി​ച്ച​ത്. 33 പ​ന്തി​ൽ നാ​ല് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 60 റ​ണ്‍​സാ​ണ് ലി​വിം​ഗ്സ്റ്റ​ണി​ന്‍റെ ബാ​റ്റിംഗിലൂടെ നേടിയത്. ഷാ​രൂ​ഖ് ഖാ​ൻ 28 പ​ന്തി​ൽ 26 റ​ണ്‍​സും നേ​ടി. നാ​യ​ക​ൻ ശി​ഖ​ർ ധ​വാ​ൻ (8), പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് (14), ജോ​ണി ബെ​യ​ർ​സ്റ്റോ (12), ജി​തേ​ഷ് ശ​ർ​മ (11), ഒ​ഡീ​ൻ​സ് സ്മി​ത്ത് (13) എ​ന്നി​വ​ർ​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല. ഹൈ​ദ​രാ​ബാ​ദി​നാ​യി ഉം​റാ​ൻ മാ​ലി​ക് നാ​ല് ഓ​വ​റി​ൽ 28 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ഭൂ​വ​നേ​ശ്വ​ർ കു​മാ​ർ മൂ​ന്ന് വി​ക്ക​റ്റും നേടി.

Eng­lish Summary:IPL; Hyder­abad set a tar­get of 152 runs
You may also like this video

Exit mobile version