ഐപിഎലിലെ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാത്രി 7.30ന് അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് പ്ലേ ഓഫിലെത്തിയ ബാംഗ്ലൂര്‍ എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായ ലക്‌നൗവിനെയും കെട്ടുകെട്ടിച്ചിരുന്നു. കൃത്യ സമയത്ത് ടീം ക്ലിനിക്കല്‍ പ്രകടനങ്ങള്‍ നടത്തുന്നത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
ഗുജറാത്തിനെതിരായ ആദ്യ ക്വാളിഫയറില്‍ ജോസ് ബട്ലര്‍ ഫോമിലേക്കുയര്‍ന്നത് രാജസ്ഥാന് ആശ്വാസമാണ്. ബട്ലര്‍ക്കൊപ്പം യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെട്മെയര്‍, ആര്‍ അശ്വിന്‍ എന്നിവരൊക്കെ ബാറ്റുകൊണ്ട് നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അശ്വിന്‍, ചഹാല്‍, ബോള്‍ട്ട്, പ്രസിദ്ധ് എന്നിവരൊക്കെ അടങ്ങിയ ബൗളിംഗ് നിര കഴിഞ്ഞ ചില മത്സരങ്ങള്‍ പിന്നാക്കം പോയത് രാജസ്ഥാനു തിരിച്ചടിയാണ്.
English summary; IPL; Royal Challengers Bangalore will take on Rajasthan Royals today
You may also like this video;