Site iconSite icon Janayugom Online

ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യം; സ്പോണ്‍സര്‍ഷിപ്പിലൂടെ മാത്രം വരുമാനം 1000 കോടി കടന്നു !

ഐപിഎല്‍ 15-ാം സീസണില്‍ സ്പോ­ണ്‍സര്‍ഷിപ്പിലൂടെ ബിസിസിഐയുടെ വരുമാനം 1000 കോടിക്ക് മുകളില്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. കളികളുടെ ബ്രോഡ്കാസ്റ്റിങ് അവകാശം വിറ്റ് ലഭിക്കുന്ന തുകയ്ക്ക് പുറമേയാണ് ഇത്ര വലിയ സംഖ്യ ബിസിസിഐക്ക് ലഭിക്കുന്നത്. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ബിസിസിഐക്ക് ഇത്രയും വലിയ തുക സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്നത്.

രണ്ട് വഴികളിലൂടെയാണ് ഇത്തവണ ബിസിസിഐക്ക് നേട്ടം. ഒന്ന് സ്വിഗ്ഗി, റുപെ എന്നീ കമ്പനികളുമായുള്ള ഇടപാടില്‍ ഈ വര്‍ഷം 48–50 കോടി ബിസിസിഐക്ക് ലഭിക്കും. ടൈറ്റില്‍ സ്പണ്‍സര്‍ഷിപ്പ് ഡീലില്‍ നിന്നാണ് ബിസിസിഐയുടെ രണ്ടാമത്തെ നേട്ടം. ടാറ്റ ഗ്രൂപ്പ് 335 കോടി ബിസിസിഐക്ക് നല്‍കും. ഇത് വിവോ നല്‍കിയതിനേക്കാള്‍ കുറവാണ്. എന്നിട്ടും ബിസിസിഐക്ക് ഏകദേശം 30–40 ശതമാനം കൂടുതല്‍ വരുമാനം ഇതുവഴി ലഭിക്കും. മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍ ഇത്രയേറെ തുകയുടെ കുറവ് വന്നിട്ടും അത് മറികടക്കാന്‍ ബിസിസിഐക്ക് സാധിച്ചത് ഇത്തവണ സ്പോണ്‍സര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ്.

Eng­lish Summary:Ipl2022 lat­est updation
You may also like this video

Exit mobile version