Site iconSite icon Janayugom Online

ഇപ്റ്റ തീയ്യേറ്റർ വർക്ക് ഷോപ്പ് സമാപിച്ചു

രണ്ടു ദിവസമായി വിശ്രുത ഇന്ത്യൻ നാടക സംവിധായകനും ഇപ്റ്റ ദേശീയ അദ്ധ്യക്ഷനുമായ ശ്രീ. പ്രസന്നയുടെ നേതൃത്വത്തിൽ നടന്ന ഇപ്റ്റ ആക്ടിംഗ് വർക്ക് ഷോപ്പ് ക്യാമ്പംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തോടെ ഇന്ന് സമാപിച്ചു. തോപ്പിൽ ഭാസി ജന്മശതാബ്ദി വർഷത്തിൽ ഇപ്റ്റ ആഗസ്റ്റ് 19, 20 തീയതികളിൽ സർവോദയപുരത്ത് സോഷ്യോ എക്കണോമിക് ഫൗണ്ടേഷൻ ക്യാമ്പസിലെ തോപ്പിൽ ഭാസി നഗറിൽ സംഘടിപ്പിച്ച 50 പേരുടെ ആക്ടിംഗ് വർക്ക്ഷോപ്പിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള നാടക പ്രവർത്തകരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും പങ്കെടുത്തു.

ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡൻ്റും വിപ്ലവ ഗായികയുമായ ശ്രീമതി പി.കെ. മേദിനി ക്യാമ്പ് സന്ദർശിച്ചു. സമാപന സമ്മേളനത്തിൽ ഇപ്റ്റ ദേശീയ ഉപാദ്ധ്യക്ഷൻ ശ്രീ. ടി.വി. ബാലൻ ക്യാമ്പംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എൻ ബാലചന്ദ്രൻ, സംസ്ഥാന ട്രഷറർ അഡ്വ ആർ. വിജയകുമാർ, സംസ്ഥാന സെക്രട്ടറി ആർ. ജയകുമാർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോസഫ് ആൻ്റണി സംഘാടക സമിതി ചെയർമാൻ ഗിരീഷ് അനന്തൻ, കൺവീനർ ജയൻ കൊച്ചീ ക്കാരൻ തുടങ്ങിയവർ പങ്കെടുത്തു. വ്യത്യസ്തങ്ങളായ അഭിനയ പരിശീലന ടെക്നിക്കുകളിലൂടെ ആനായാസമായ ഒരു കളി പോലെ അദ്ദേഹം ക്യാമ്പംഗങ്ങളെ പുതിയ അഭിനയ രീതികളിലേക്ക് കൊണ്ടുപോയത് സ്ത്രീകൾക്കും കുട്ടികൾക്കും യുവാക്കൾക്കുമെല്ലാം നവ്യാനുഭവങ്ങളായിരുന്നു. ഇപ്റ്റയുടെ നേതാക്കളായ വത്സൻ രാമംകുളത്ത്, കെ. പുരം സദാനന്ദൻ, അനിൽ മാരാത്ത്, സി.പി. മനേക്ഷാ, സജീവ് കാട്ടൂർ, വൈശാഖ് അന്തിക്കാട്, പി.ടി. സുരേഷ്, പ്രദീപ് ശ്രീനിവാസൻ, എം.ബി.ഭൂപേഷ്, സുരേഷ് കണ്ടനാട്, അടൂർ ഹിരണ്യ, ഇപ്റ്റ നാട്ടരങ്ങ് ടീമംഗങ്ങൾ തുടങ്ങിയവർ ക്യാമ്പ് നടത്തിപ്പിന് നേതൃത്വം നൽകി.

Exit mobile version