Site iconSite icon Janayugom Online

ഖമേനേയിക്ക് വിട നൽകാൻ ഇറാൻ; മൂന്ന് ദിവസത്തെ വിലാപയാത്ര ടെഹ്‌റാനിൽ ഇന്ന് ആരംഭിക്കും

അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനേയിക്ക് വിട നൽകുന്നതിനായുള്ള ഔദ്യോഗിക ചടങ്ങുകൾ ബുധനാഴ്ച രാത്രി 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 12 മണി) ടെഹ്‌റാനിലെ ഇമാം ഖൊമേനി പ്രാർത്ഥനാ മൈതാനത്ത് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപ ചടങ്ങുകൾക്ക് ശേഷം അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ സംസ്കാരം നടക്കുമെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഖമേനേയി അന്തരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ മൻസൂറെ ഖൊജസ്‌തേ ബഗർസാദെ, മരുമകൾ സഹ്‌റ ആദൽ, ഒരു ചെറുമകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ ഇറാൻ ഭരിച്ച നേതാവിന്റെ വിയോഗത്തെത്തുടർന്ന് രാജ്യത്ത് നിലവിൽ ദേശീയ ദുഃഖാചരണം തുടരുകയാണ്.

Exit mobile version