ഹിജാബ് ധരിക്കാത്ത സ്ത്രീകളെ നിരീക്ഷിക്കാന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി ഇറാന്‍ ഭരണകൂടം. പൊതുസ്ഥലങ്ങളിലും റോഡുകളിലും കാമറകള്‍ സ്ഥാപിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹിജാബ് ധരിക്കാത്തവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹിജാബ് നിയമത്തിനെതിരായ പ്രതിരോധം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും പൊലീസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഹിജാബ് ധരിക്കാത്തതില്‍ കുര്‍ദിഷ് യുവതിയായ മഹ്സ അമിനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വന്‍ ജനകീയ പ്രതിഷേധമാണ് രാജ്യത്തുണ്ടായത്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കാനായി ഹിജാബ് ധരിക്കാതെ സ്ത്രീകള്‍ പൊതുസ്ഥലങ്ങളിലെത്തുകയും ചെയ്തിരുന്നു.
English Summary; Iran installs cameras to detect non-hijab wearers
You may also like this video