ഇറാൻ- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിലേക്കുള്ള അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ എംബസിയുമായി നിരന്തര സമ്പർക്കം പുലർത്തണമെന്നും സർക്കാർ അറിയിച്ചു.
ഹൈപ്പർസോണിക് മിസൈലുകളുടെ ആക്രമണത്തിനുപിന്നാലെ മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യം കഴിഞ്ഞദിവസം വർദ്ധിച്ചിരുന്നു. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഉന്നത നേതാക്കളെ കൊലപ്പെടുത്തിയതിനുപിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്.
ടെല്‍ അവീവിലുള്ള ഇന്ത്യക്കാര്‍ക്കായും സര്‍ക്കാര്‍ കഴിഞ്ഞദിവസം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുത്തിയിരുന്നു.
സംഘര്‍ഷബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നമ്മുടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേൽ അധികൃതരുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.