Site iconSite icon Janayugom Online

ഇറാൻ‑ഇസ്രയേൽ സംഘര്‍ഷം; നെതന്യാഹുവിന്റെ മകൻ്റെ വിവാഹം മാറ്റിവെച്ചു

ഇറാനുമായുള്ള സംഘർഷം തുടരുന്നതിൻ്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മകൻ്റെ നാളെ നടക്കാനിരുന്ന വിവാഹം മാറ്റിവെച്ചു. നെതന്യാഹുവിൻ്റെ മകൻ അവ്‌നെർ നെതന്യാഹുവും അമിത് യർദേനിയും തമ്മിലുള്ള വിവാഹമാണ് മാറ്റിവെച്ചത്. അതേസമയം, ഇസ്രയേലി ബന്ദികൾ ഗാസയിൽ തുടരുമ്പോഴും നെതന്യാഹു കുടുംബം വിവാഹാഘോഷങ്ങൾ നടത്തുന്നുവെന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് വിവാഹം മാറ്റിവെച്ചതെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹവേദിയായ വടക്കന്‍ ടെല്‍ അവീവിലെ കിബ്ബുട്‌സ്‌യാകും വേദിക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്ന് സര്‍ക്കാര്‍ വിരുദ്ധ സംഘടനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Exit mobile version