Site iconSite icon Janayugom Online

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഗള്‍ഫ് മേഖലയിലേക്കും; സർവീസുകൾ നിർത്തി വിമാന കമ്പിനികൾ

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഗള്‍ഫ് മേഖലയിലേക്കും വ്യാപിച്ചതോടെ പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ നിർത്തി വിമാനകമ്പനികൾ. എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ നിർത്തിവെച്ചതായി അറിയിച്ചു. 

യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് പരിഗണന നല്‍കുന്നതെന്നും അത് കണക്കിലെടുത്താണ് തീരുമാനമെന്നും എയര്‍ഇന്ത്യ അറിയിച്ചു. സാഹചര്യങ്ങള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും അതിനനുസരിച്ച് തീരുമാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഖത്തർ എയർവേസ്, ടർക്കിഷ് എയർലൈനുകൾ സർവീസുകൾ നേരത്തേ നിർത്തിവെച്ചിരുന്നു. 

Exit mobile version