Site icon Janayugom Online

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അലി ലാറിജാനി പത്രിക നൽകി

ഇ​റാ​നി​ൽ ജൂ​ൺ 28ന് ​ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മു​ൻ പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ അ​ലി ലാ​റി​ജാ​നി രം​ഗ​ത്ത്. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച ര​ജി​സ്ട്രേ​ഷ​നി​ൽ അ​ദ്ദേ​ഹം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ, ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി​യാ​ൽ മാ​ത്ര​മേ മ​ത്സ​രി​ക്കാ​ൻ കഴിയുകയുള്ളൂ.

ഇ​റാ​നി​ലെ യാ​ഥാ​സ്ഥി​തി​ക മു​ഖ​മാ​യി അ​റി​യ​പ്പെ​ടു​ന്ന അ​ലി ലാ​റി​ജാ​നി 2021ലെ ​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ അ​നു​മ​തി നൽകിയില്ല.

പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല ഖു​മൈ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 12 അം​ഗ ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കൂ. അ​ഞ്ചു​ദി​വ​സ​ത്തെ ര​ജി​സ്ട്രേ​ഷ​ൻ ചൊ​വ്വാ​ഴ്ച​യാ​ണ് അവസാനിക്കുന്നത്.

eng­lish sum­ma­ry; For­mer Iran­ian par­lia­ment speak­er Ali Lar­i­jani reg­is­ters as a pos­si­ble pres­i­den­tial candidate

you may also like this video;

Exit mobile version