Site iconSite icon Janayugom Online

സർക്കാർ വിരുദ്ധ പ്രക്ഷോഭം; 23 കാരനെ പരസ്യമായി തൂക്കിക്കൊ ന്ന് ഇറാൻ

മഹ്സ അമിനി മരണവുമായി ബന്ധപ്പെട്ട് സർക്കാർ വിരുദ്ധ പ്ര​ക്ഷോഭത്തിൽ പങ്കെടുത്തതിന് വീണ്ടുമൊരാളെ കൂടി പരസ്യമായി തൂക്കിക്കൊ ന്ന് ഇറാൻ. മജിദ്റെസ റഹ്നാവാദ് എന്ന 23 ‑കാരനെയാണ് തൂക്കിക്കൊ ന്നത്. അറസ്റ്റ് ചെയ്യപ്പെട്ട് 23 ദിവസത്തിന് ശേഷമാണ് യുവാവിനെ വധിക്കുന്നത്. നവംബർ 29 ‑നാണ് റഹ്നാവാദിന് വധശിക്ഷ വിധിച്ചത്. രണ്ട് സുരക്ഷാ ഭടന്മാരെ കുത്തിക്കൊന്നു, നാലുപേരെ പരിക്കേൽപ്പിച്ചു എന്നതാണ് റഹ്നാവാദിന് മേൽ ചുമത്തിയിരുന്ന കുറ്റം.

ഇതോടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ ഇറാനിൽ രണ്ടുപേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയിരിക്കുന്നത്. അഞ്ച് ദിവസം മുമ്പാണ് മൊഹ്സെൻ ഷെക്കാരി എന്ന 24 ‑കാരനെ തൂക്കിലേറ്റിയത്. സുരക്ഷാ സേനയിലുള്ളവരെ അക്രമിച്ചു എന്ന കുറ്റം തന്നെയാണ് ഈ യുവാവിനെതിരെയും ചുമത്തിയിരുന്നത്. ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് മത പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22 ‑കാരി മരിച്ചതുമായി ബന്ധപ്പെട്ടാണ് ഇറാനിലെ ഈ സമീപകാല പ്രക്ഷോഭം ആരംഭിച്ചത്.

Eng­lish Sum­ma­ry : Iran pub­licly hangs 23-year-old man
You may also like this video

Exit mobile version