ഇസ്രയേലുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് ഇറാൻ. ഇസ്രയേൽ ആക്രമണങ്ങൾ നിർത്തിയാൽ തങ്ങളും പിൻവാങ്ങാമെന്ന് ഇറാൻ അറിയിച്ചതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷനെ സമീപിച്ച ഇറാൻ വിദേശകാര്യ മന്ത്രി, സെക്രട്ടറി ജനറലുമായി സംസാരിച്ചു. ഇതിനിടെ, ആണവ റിയാക്ടറുകൾക്ക് സമീപം താമസിക്കുന്ന ഇറാൻ പൗരന്മാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നിർദ്ദേശിച്ചതായും സൂചനയുണ്ട്.
ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ പിൻവാങ്ങാൻ തയ്യാറെന്ന് ഇറാൻ

