രാജ്യത്തെ പ്രതിഷേധങ്ങള്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും സൃഷ്ടിയെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി. 22കാരിയായ മഹ്സ അമീനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനില്‍ ആരംഭിച്ച പ്രതിഷേധത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ഇറാന്റെ പരമോന്നത നേതാവ്. ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിംഗ് ചെയ്തതാണ് നിലവിലെ കലാപമെന്ന് അയത്തൊള്ള അലി ഖമേനി വിമര്‍ശിച്ചു. പൊലീസ്, സായുധ സേനാ കേഡറ്റുകളുടെ ബിരുദദാനച്ചടങ്ങിലാണ് ബാഹ്യ ശക്തികളുടെ ഇടപെടലിനെക്കുറിച്ച് അയത്തൊള്ള അലി ഖമേനി സംസാരിച്ചത്. അതേസമയം മഹ്സ അമീനിയുടെ മരണം ഹൃദയത്തെ തകര്‍ത്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ ശിരോവസ്ത്രം മാറ്റിയതും മോസ്കുകള്‍ക്കും കാറുകള്‍ക്കും തീയിട്ടതുമടക്കമുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന സൂചനയും അലി ഖമേനി നല്‍കി. വിദേശ ശക്തികള്‍ ആസൂത്രണം ചെയ്ത കലാപമാണിതെന്നും അത് രാജ്യം എല്ലാ മേഖലയിലും ശക്തിപ്രാപിക്കുന്നതിലുള്ള വിരോധം മൂലമാണെന്നും ഖമേനി ആരോപിച്ചു. മഹ്സയുടെ സംസ്കാരത്തിന് പിന്നാലെ സ്ത്രീകള്‍ നയിക്കുന്ന നിരവധി പ്രതിഷേധങ്ങളാണ് ഇറാനിലും മറ്റ് ലോകരാജ്യങ്ങളിലും നടക്കുന്നത്.
English summary; Iran says that the protests in the country are the creation of America and Israel
You may also like this video;