Site icon Janayugom Online

24 ഇന്ത്യക്കാരുമായി എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു

ship

യുഎസിലേക്ക് പോകുകയായിരുന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാൻ നാവിക സേന. 24 ഇന്ത്യൻ ക്രൂ അംഗങ്ങള്‍ പിടിച്ചെടുത്ത കപ്പലിലുണ്ട്. ഇതില്‍ നാല് മലയാളികളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
യുഎസ് നാവികസേനയുടെ മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള ഫിഫ്ത് ഫ്‌ളീറ്റാണ് ഇറാന്‍ നാവിക സേന പിടിച്ചെടുത്ത കപ്പല്‍ ഏതെന്ന് തിരിച്ചറിഞ്ഞത്.
വ്യാഴാഴ്ച 1.15നായിരുന്നു സംഭവം. കപ്പലിലെ സാറ്റലെെറ്റ് ഫോണ്‍ അടക്കമുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ജീവനക്കാരില്‍ നിന്നും നാവികസേന പിടിച്ചെടുത്തു. 

അഡ്വാന്റേജ് സ്വീറ്റ് എന്ന എണ്ണക്കപ്പലാണ് ഇറാൻ നാവിക സേന പിടിച്ചെടുത്തത്. ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒമാന്‍ തലസ്ഥാന നഗരത്തിന് വടക്കുള്ള ഒമാന്‍ ഉള്‍ക്കടലിലിലൂടെയാണ് കപ്പല്‍ നീങ്ങിക്കൊണ്ടിരുന്നത്. കുവൈറ്റില്‍ നിന്ന് വന്ന കപ്പല്‍ യുഎസിലെ ഹൂസ്റ്റണ്‍ ലക്ഷ്യമിട്ടാണ് യാത്ര ചെയ്തിരുന്നത്. അതേസമയം ഇറാൻ നടപടികള്‍ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവും പ്രാദേശിക സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്നതുമാണെന്ന് സൈന്യം അറിയിച്ചു. 

എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇന്ത്യൻ മഹാസമുദ്രത്തിന് വടക്ക് ഭാഗത്ത് അജ്ഞാത കപ്പൽ ഇറാനിയൻ കപ്പലിൽ ഇടിച്ചെന്നും രണ്ട് ഇറാനിയൻ ജീവനക്കാർക്ക് പരിക്കേറ്റതായും സൈന്യം വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. 2022 ൽ ഹോർമുസ് കടലിടുക്കിൽ രണ്ട് ഗ്രീക്ക് ടാങ്കറുകളും 2019 ൽ രണ്ട് യുകെ ടാങ്കറുകളും ഇറാൻ പിടിച്ചെടുത്തിരുന്നു.

Eng­lish Sum­ma­ry: Iran seizes oil tanker with 24 Indians

You may also like this video

Exit mobile version