Site iconSite icon Janayugom Online

ഇസ്രയേലിനെതിരെ ആക്രമണം നടത്താൻ ഇറാൻ ; ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അമേരിക്ക

ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിക്കാൻ ഇറാൻ ഒരുങ്ങുന്നതായി അമേരിക്കയുടെ മുന്നറിയിപ്പ്. ഈ ആക്രമണത്തിനെ പ്രതിരോധിക്കാനുള്ള എല്ലാ പിന്തുണയും അമേരിക്ക ഇസ്രയേലിന് നൽകുമെന്നും നേരിട്ടുള്ള സൈനിക ആക്രമണം ഇറാന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു . ഇസ്രയേലിനെതിരെ ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണം നടത്താനാണ് ഇറാന്റെ പദ്ധതി. ലെബനനില്‍ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണങ്ങള്‍ കരയിലും ശക്തമാക്കാനൊരുങ്ങുകയാണെന്ന ഇസ്രയേലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ തടയുന്നതിനായി ഇസ്രയേലിന് സഹായിക്കാൻ അമേരിക്ക തയാറാണ്. കഴിഞ്ഞ ഏപ്രിലില്‍ ഇറാൻ ഡ്രോണുകളും മിസൈലുകളും തൊടുത്തപ്പോള്‍ അമേരിക്ക ഇസ്രയേലിനൊപ്പം നിന്ന് ആക്രമണങ്ങള്‍ ചെറുത്തിരുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു. 

ഇസ്രയേലിലെ യുഎസ് എംബസിയിലുള്ള ഉദ്യോഗസ്ഥരോട് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാൻ അമേരിക്ക നിർദേശിച്ചിട്ടുണ്ട്. ഒരു അറിയിപ്പുണ്ടാകുന്നതുവരെ സുരക്ഷിതമായി തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നേരത്തെ ജെറുസലേമിലും ടെല്‍ അവീവിലും കടുത്ത നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ സൈന്യം ഏർപ്പെടുത്തിരുന്നു. ഹിസ്ബുള്ളയില്‍ നിന്നോ ഇറാന്റെ ഭാഗത്തുനിന്നോ ആക്രമണങ്ങള്‍ പ്രതീക്ഷിച്ചാണ് നടപടി. ഹിസ്ബുള്ളയെ ലക്ഷ്യം വച്ചുള്ള ഓപ്പറേഷനുകള്‍ക്കായി സൈന്യം ലെബനനില്‍ പ്രവേശിച്ചകാര്യം അറിയിച്ചതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങളുടെ പ്രഖ്യാപനം.

Exit mobile version