Site iconSite icon Janayugom Online

ചൈനയില്‍ നിന്ന് ജെ-10സി യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇറാന്‍

ഇസ്രയേലും അമേരിക്കയും കനത്ത വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇറാനെന്ന് റിപോര്‍ട്ട്. ചൈനീസ് ചെങ്ദു-10c ഫൈറ്റര്‍ ജെറ്റുകളാണ് ഇറാന്‍ വാങ്ങാനൊരുങ്ങുന്നത്. നേരത്തെ ചൈനയില്‍ നിന്നും 150 ജെറ്റുകള്‍ വാങ്ങാന്‍ ഇറാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ വിദേശ കറന്‍സി ഉപയോഗിച്ച് പണം നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടതോടെ ശ്രമം പരാജയപ്പെട്ടു. 150 ജെറ്റുകള്‍ക്ക് പകരം എണ്ണയും വാതകവും പകരം നല്‍കാനായിരുന്നു ഇറാന്റെ തീരുമാനം. 

എന്നാല്‍ ചൈനയുടെ വിദേശ കറന്‍സി ഉപയോഗിച്ച് പണം നല്‍കണമെന്ന വാദവും ഇറാനെതിരെ ആ സമയത്ത് ഐക്യരാഷ്ട്രസഭ ആയുധ ഉപരോധം ഏര്‍പ്പെടുത്തിയതും കരാര്‍ പരാജയപ്പെടുന്നതിലേക്ക് നയിക്കുകയായരുന്നു. 1979‑ലെ ഇസ്ലാമിക വിപ്ലവം നടക്കുന്നതിന് മുമ്പ് കൈവശം വച്ച ശീതയുദ്ധകാലത്തെ അമേരിക്കന്‍ ജെറ്റുകളും ചില സോവിയറ്റ് ജെറ്റുകളുമാണ് നിലിവില്‍ ഇറാന്റെ കൈവശമുള്ളത്. 

F‑4 ഫാന്റംസ്, F‑5 E/F ടൈഗേഴ്സ്, F‑14A ടോംകാറ്റ്സ്, മിഗ് 29 എന്നിവയും ഇറാന്റെ പക്കലുള്ള ജെറ്റുകളാണ്. ലണ്ടന്‍ ആസ്ഥാനമായുളള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ഓപ്പണ്‍ റിപ്പോര്‍ട്ടായ ദി മിലിട്ടറി ബാലന്‍സിന്റെ റിപോര്‍ട്ട് പ്രകാരം ഇറാന്റെ കൈവശമുള്ള യുദ്ധവിമാനങ്ങളില്‍ ഭൂരിഭാഗവും കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമാണെന്നും കണ്ടെത്തി.

Exit mobile version