Site icon Janayugom Online

ഇസ്രയേലിന് തിരിച്ചടി നല്‍കാന്‍ ഇറാൻ

ഗാസയിലെ അതിക്രമം ആറാം മാസത്തിലേക്ക്‌ കടക്കുമ്പോൾ ഇസ്രയേലിന് ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങി ഇറാൻ. സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലെ ഇറാൻ കോൺസുലേറ്റില്‍ ബോംബിട്ട് ജനറല്‍മാരടക്കം ഏഴുപേരെ വധിച്ചതിന് മറുപടി നല്‍കാനാണ് നീക്കം. ഇസ്രയേലിനെ ആക്രമിക്കുമെന്നും വിഷയത്തില്‍ ഇടപെടാതെ മാറിനില്‍ക്കണമെന്നും ഇറാന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തങ്ങളുടെ കേന്ദ്രങ്ങളെ ലക്ഷ്യംവയ്ക്കരുതെന്ന് അമേരിക്ക അഭ്യര്‍ഥിച്ചതായി ഇറാൻ പ്രസിഡന്റ്‌ ഇബ്രഹിം റെയ്‌സിയുടെ രാഷ്‌ട്രീയകാര്യ വിഭാഗം ഉപമേധാവി മൊഹമ്മദ്‌ ജംഷി എക്‌സിൽ കുറിച്ചു. ഇസ്രയേൽ അല്ലെങ്കിൽ അമേരിക്കൻ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ ഉന്നംവയ്ക്കുന്നാതയി സിഎൻഎൻ റിപ്പോർട്ട്‌ ചെയ്‌തു. മധ്യപൗരസ്‌ത്യ ദേശത്തുള്ള സൈനികരുടെ സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കോൺസുലേറ്റ് ആക്രമണത്തില്‍ പങ്കില്ലെന്ന് അമേരിക്ക ഇറാനെ അറിയിച്ചതായി ബ്ലൂംബെർഗ്‌ റിപ്പോർട്ടുചെയ്തു.

Eng­lish Sum­ma­ry: Iran to retal­i­ate against Israel
You may also like this video

Exit mobile version