ഇറാനിലെ വിലക്കയറ്റ വിരുദ്ധപ്രക്ഷോഭത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിഷയത്തില്‍ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരേ അക്രമമോ വെടിവയ്‌പോ ഉണ്ടായാല്‍ യുഎസ് ഇടപെടുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനിലെ പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇറാന് താക്കീതുമായി ട്രംപ് രംഗത്തെത്തിയത്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പ്രതികരിച്ചത്.
കറൻസിയുടെ മൂല്യം കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് ഇറാനില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ 13 പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ബാങ്കുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവ രാജ്യത്ത് അടച്ചുപൂട്ടുകയും ചെയ്തു.

