Site iconSite icon Janayugom Online

അഭിമുഖത്തില്‍ ഭരണകൂടത്തെ വിമര്‍ശിച്ചു; ഇറാനില്‍ സാഹിത്യകാരന് വധശിക്ഷ

ഇറാനില്‍ സാഹിത്യകാരനും രേഖാചിത്രകാരനുമായ മെഹ്ദി ബഹ്‌മന് റെവലൂഷണറി കോടതി വധശിക്ഷവിധിച്ചു. ഏപ്രിലില്‍ ഇസ്രയേലി ടെലിവിഷന്‍ ചാനലിനു അഭിമുഖം നല്‍കിയതിന്റെ പേരിലാണ് ശിക്ഷാവിധി. ഒക്ടോബറില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു. അഭിമുഖത്തില്‍ ഇറാന്‍ ഭരണകൂടത്തെയും രാജ്യത്ത് ഇസ്ലാമികനിയമം നടപ്പാക്കുന്നതിനെയും വിമര്‍ശിച്ചതാണ് ബഹ്‌മനെ അറസ്റ്റ് ചെയ്തത്.

പൗരാവകാശ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത 11 പേരുടെ വധശിക്ഷ ഇറാന്‍ നടപ്പാക്കി എന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ബഹ്‌മനു ശിക്ഷവിധിച്ചെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നത്. മൂന്നുമാസം പിന്നിട്ട പ്രക്ഷോഭങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തവരില്‍ നൂറോളം പേര്‍ വധശിക്ഷകാത്തു കഴിയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Iran­ian author sen­tenced to death
You may also like this video

Exit mobile version